Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Family Party

കോ​ണ്‍ഗ്ര​സ് കു​ടും​ബ പാ​ർ​ട്ടി: കാ​ർ​ത്തി ചി​ദം​ബ​രം

കോ​ണ്‍ഗ്ര​സ് കു​ടും​ബ​വാ​ഴ്ച​യു​ള്ള പാ​ർ​ട്ടി​യാ​യി മാ​റി​യെ​ന്ന അഭിപ്രായത്തോട് പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്നു കോ​ണ്‍ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​രം.

കു​ടും​ബാ​ധി​ഷ്ഠി​ത പാ​ർ​ട്ടി​ക​ൾ​ക്കു പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ന​ട​ത്തി വി​ശ​ദ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍റെ പ്ര​സ്താ​വ​ന. പി​താ​വി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ത​നി​ക്കും അ​തി​വേ​ഗം രാ​ഷ്‌ട്രീയ​ത്തി​ൽ നേ​ട്ട​മു​ണ്ടാ​യെ​ന്നും കാ​ർ​ത്തി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ മി​ക്ക രാ​ഷ്‌്ട്രീയ പാ​ർ​ട്ടി​ക​ളും കു​ടും​ബ കേ​ന്ദ്രീ​കൃ​ത​മാ​ണ്. നെ​ഹ്റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നു പു​റ​ത്തു​ള്ള ആ​ർ​ക്കും ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ടും​ബ പാ​ര​ന്പ​ര്യ​മാ​യി കോ​ണ്‍ഗ്ര​സ് മാ​റി​യെ​ന്നു സ​മ്മ​തി​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് “ഞാ​ൻ അ​തി​നോ​ടു പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു”​ എ​ന്നാ​യി​രു​ന്നു കാ​ർ​ത്തി​യു​ടെ മ​റു​പ​ടി. ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി- കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​ക​ൾ​ക്കേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ പി​ന്നാ​ലെ ന​ട​ത്തി​യ ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ലാ​ണു കാ​ർ​ത്തി​യു​ടെ പ്ര​സ്താ​വ​ന.

Latest News

Corehub Up